മനുഷ്വത്വമില്ലായ്മ ജനാധിപത്യ രാജ്യത്തിന് അഭികാമ്യമോ ?
ലോകത്തിലെ വലിയ ജനാധിപത്യ രാജ്യം എന്ന് അവകാശപ്പെടുന്ന നമ്മുടെ രാജ്യത്ത്, ഇന്ന് കാണപ്പെടുന്നത് മനുഷ്യാവകാശ ലംഘനങ്ങളും മനുഷ്യത്വപരമല്ലാത്ത കാര്യങ്ങളുമാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല. ഒരു മുന്നറിയിപ്പും ഇല്ലാതെ പെട്ടന്നുണ്ടായ ലോക്ക് ഡൌൺ പ്രഖ്യാപനത്തിലൂടെ യാത്രാമധ്യത്തിൽ പെട്ടവരും താമസ യോഗ്യമല്ലാത്ത ഇടങ്ങളിൽ വന്നു ചേർന്നവരും തെരുവിൽ അലയുന്നവരുടെയും പ്രയാസങ്ങൾ കേൾക്കാൻ ഭരണകൂടത്തിന് വീഴ്‌ച സംഭവിച്ചു എന്നതിൽ സംശയമില്ല. പുറത്തിറങ്ങുന്നവരുടെ ശരിയായ ആവശ്യം മനസ്സിലാക്കാതെ അവരെ ഭീഷണിപ്പെടുത്തിയോ ദേഹോപദ്രവത്തിലൂടെയോ ആട്ടിയോടിക്കുന്ന പ്രവണതയാണ് ഉണ്ടായിട്ടുള്ളത്. ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി, അവർക്ക് ഒഴിവാക്കാൻ കഴിയാത്ത കാര്യങ്ങളാൽ യാത്ര ആവശ്യമെങ്കിൽ അതിനു വേണ്ട സഹായം ചെയ്തുകൊടുക്കുകയല്ലേ മനുഷ്വത്വപരം. അതിഥി തൊഴിലാളികൾ റോഡിലിറങ്ങിയാൽ അവരുടെ പേര് വിവരങ്ങളും അവരുടെ ആവശ്യവും മനസിലാക്കുന്നതിന് പകരം അവരെ വിരട്ടി ഓടിക്കുകയല്ലേ ചെയ്യുന്നത്. അത്യാവശ്യ സെർവീസുകൾക്കുവേണ്ടി എല്ലാ ഗതാഗതമാർഗങ്ങളും രാജ്യത്തുടനീളം ഏതു സാഹചര്യത്തിലും പ്രവർത്തിക്കുകയാണ് വേണ്ടത്. പ്രവാസികളുടെ കാര്യത്തിലും മനുഷ്വത്തപരമല്ലാത്ത സമീപനം ഉണ്ടായിട്ടുണ്ട് എന്നതിൽ സംശയമില്ല. നമ്മുടെ പൗരന്മാർ ഏതു രാജ്യത്താണെങ്കിലും അടിയന്തര ഘട്ടങ്ങളിൽ സമയബന്ധിതമായി അവരെ നമ്മുടെ രാജ്യത്ത് എത്തിക്കാൻ നമ്മുക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് ചിന്തിക്കേണ്ടതാണ്. അടിയന്തര സഹായമാവശ്യമുള്ള വ്യക്തികൾക്ക് യഥാ സമയത്തു സഹായം നല്കുകയല്ലേ വേണ്ടത്. ഗർഭിണികൾ, മറ്റു അടിയന്തര സാഹചര്യങ്ങളിൽ ജന്മ നാട്ടിൽ എത്താൻ വേണ്ടി കാത്തിരുന്നവർ, അവരുടെയൊക്കെ ആത്മവിശ്വാസം തന്നെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. പൗരന്മാരുടെ ആവശ്യങ്ങളെ ചെവിക്കൊള്ളാതെയും അവരുടെ പ്രയാസഘട്ടങ്ങളിൽ അവരെ സഹായിക്കാൻ കൂട്ടാക്കാത്തതുമായ ഒരു ജനാധിപത്യ വ്യവസ്ഥിതി യാണോ നമ്മുക്ക് ഉള്ളത്. നയതന്ത്ര തീരുമാനങ്ങൾ വേണ്ട സമയത്തു എടുക്കാത്തതിലുണ്ടായ പ്രയാസങ്ങളല്ലേ ഇന്ന് നമ്മൾ അഭിമുഖീകരിക്കുന്നത്. ഇനിയെങ്കിലും നമ്മുടെ പൗരന്മാരെ കഷ്ടപെടുത്താതെ അവരുടെ ആവശ്യങ്ങളുടെ ഗൗരവം മനസ്സിലാക്കി സാമ്പത്തികമോ യാത്രാസൗകര്യമോ ഭക്ഷണമോ ഏതാണ് ആവശ്യം എന്നതിലേക്ക് സത്ത്വര പരിഹാരം കാണുകയാണ് ഒരു ജനാധിപത്യ സർക്കാർ ചെയ്യേണ്ടത്.
സാം കുരാക്കാർ Director,Comrade Info Systems
No comments:
Post a Comment